ലഖ്നൗ: നോയിഡയിലെ ജെവാറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകാതെ വിമാനങ്ങൾ പറന്നുയരും. ജെവാറിലെ അന്താരാഷ്ട്ര വിമാനത്താവളം ഉടൻ പ്രവർത്തനം ആരംഭിക്കും. മൂന്ന് മാസത്തിനുള്ളിൽ വിമാനത്താവളം തുറന്നുനൽകുമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിൻ്റെ 75 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
ജെവാർ എയർപോർട്ട് എന്നറിയപ്പെടുന്ന നോയിഡ ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ നിർണായകമായ റൺവേ, എയർ ട്രാഫിക് കൺട്രോൾ (എടിസി) എന്നിവയുടെ നിർമാണം പൂർത്തിയായി. ജൂലൈ മുതൽ രണ്ട് അത്യാധുനിക റഡാറുകളുടെ പൂർണമായ പ്രവർത്തനത്തിന് വിമാനത്താവളം സാക്ഷ്യം വഹിക്കുമെന്ന് ജെവാർ എംഎൽഎ ധീരേന്ദ്ര സിങ് പറഞ്ഞു. ദിവസം 50 വിമാനങ്ങൾ ഷെഡ്യൂൾ അനുവദിക്കും. വിമാനത്താവളത്തിൽ നിന്ന് സർവീസ് റഡാറുകളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ വിമാനത്താവളത്തിൻ്റെ പ്രവർത്തനശേഷി ഗണ്യമായി വർധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനത്താവളത്തിൻ്റെ നിർമാണത്തിൻ്റെ ആദ്യഘട്ടത്തിനായി ഏകദേശം 100 കോടി രൂപ വകയിരുത്തുമെന്ന് മന്ത്രി ധീരേന്ദ്ര സിങ് പറഞ്ഞു. 7,371 കോടി ചെലവഴിച്ചു. ടെർമിനൽ കെട്ടിടത്തിൻ്റെ നിർമാണം അന്തിമഘട്ടത്തിലാണ്. ജൂലൈയിൽ രണ്ട് റഡാറുകൾ സ്ഥാപിക്കും. അടുത്തഘട്ട നിർമാണം ഉടൻ ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ നാലാമത്തെതുമായ വിമാനത്താവളമായി മാറാനൊരുങ്ങുകയാണ് ജെവാറിലെ അന്താരാഷ്ട്ര വിമാനത്താവളം. നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതിനിടെ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ലഖ്‌നൗവിൽ അവലോകന യോഗം ചേർന്നു. വ്യവസായ മന്ത്രി, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്‌മെൻ്റ് അഡീഷണൽ ചീഫ് സെക്രട്ടറി, വ്യവസായ വികസന അതോറിറ്റി സിഇഒ, വിമാനത്താവള നിർമാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ജെവാറിലെ അന്താരാഷ്ട്ര വിമാനത്താവളം ഈ വർഷം അവസാനത്തോടെ പ്രവർത്തന സജ്ജമാകുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ വ്യക്തമാക്കിയിരുന്നു. പ്രതിവർഷം 65 ലക്ഷം യാത്രക്കാർ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാർ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്നാണ് നിഗമനം.
വിമാനത്താവളത്തിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളവും ലോകത്തിലെ നാലാമത്തെ വലിയ വിമാനത്താവളവുമാകും ജെവാറിലെ അന്താരാഷ്ട്ര വിമാനത്താവളം. 186 എയർപോർട്ട് സ്റ്റാൻഡുകൾ, കാർഗോ ടെർമിനൽ എന്നിവ പ്രത്യേകതയാണ്. വിമാനത്താവളം യാഥാർഥ്യമാകുന്നതോടെ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമായി ഉത്തർപ്രദേശ് മാറും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗൗതം ബുദ്ധ നഗറിലെ ജെവാറിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തറക്കല്ലിട്ടത്.
Asia's largest, world's fourth; Airport at Jewar to be amazing, flights will arrive soon